‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന പാട്ടിനൊപ്പം ചുവടുവെച്ച് വൈദികന്‍; വീഡിയോ വൈറല്‍

മാത്യു കിഴക്കേച്ചിറ എന്ന വൈദികനും ഒപ്പം രണ്ടു പേരും ഈ പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ടിന് ചുവടുവെച്ച് വൈദികന്‍. പലരും ഈ പാട്ടിന് പ്രായഭേദമന്യ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികനും ഒപ്പം രണ്ടു പേരും ഈ പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. രാജേഷ് ജോസഫ് എന്നയാളാണ് വൈദികന്‍ പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവെക്കപ്പെടുകയുണ്ടായി. ഇത് നിവിന്റെ ഔദ്യോഗിക പേജാണോ എന്ന് വ്യക്തമല്ല. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന്റെ രചന മനു മഞ്ജിത്താണ് നിര്‍വഹിച്ചിരിക്കുന്നത്. നിവിനും നയന്‍താരയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

Exit mobile version