കൊങ്കണ്‍ പാതയില്‍ നാളെ മുതല്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാകും: റെയില്‍വെ

കാസര്‍കോട്: മണ്ണിടിച്ചില്‍ കാരണം ട്രെയിന്‍ ഗതാഗതം താറുമാറായ കൊങ്കണ്‍ പാതയില്‍ നാളെ വൈകുന്നേരത്തോടെ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനാകുമെന്ന് റെയില്‍വെ.

മണ്ണിടിഞ്ഞ് വീണ് തകരാറിലായ മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാത നിര്‍മ്മിച്ചു. പാത ബലപ്പെടുത്തല്‍ ജോലികള്‍ കൂടെ പൂര്‍ത്തിയായതിന് ശേഷം നാളെ വൈകുന്നേരത്തോടെ തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റയില്‍വേ.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നാളെ എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു. രാവിലെ 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവില്‍ എത്തിച്ചേരും.

നാളത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് പതിവുപോലെ സര്‍വീസ് നടത്തും. നാളെ സര്‍വീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂണ്‍, കൊച്ചുവേളി ഇന്‍ഡോര്‍, തിരുവനന്തപുരം നിസാമുദ്ധീന്‍ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദ്ധീന്‍, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

Exit mobile version