മസിലുകള്‍ വേണോ? ജിമ്മന്‍മാരെ ഇതിലെ ഇതിലെ…

നിറം, താടി ഇതിനൊപ്പം സിക്‌സ് പാക്ക്കൂടി ഉണ്ടെങ്കില്‍ ഒത്തിരി സന്തോഷം

സ്ത്രീകളുടെ മാത്രം കുത്തകയായികരുന്നു സൗന്ദര്യ സംരക്ഷണം. എന്നാല്‍ കാലം മാറിയതോടെ പുരുഷന്‍മ്മാര്‍ സ്ത്രീകളെപ്പൊലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന് പുരുഷന്‍മ്മാരും ആതീവ ശ്രദ്ധാലുക്കളായി.

നിറം, താടി ഇതിനൊപ്പം സിക്‌സ് പാക്ക്കൂടി ഉണ്ടെങ്കില്‍ ഒത്തിരി സന്തോഷം. ജിമ്മില്‍പ്പോയി ശരീര സൗന്ദര്യം കൂട്ടാനും അവര്‍ ശ്രമിക്കാറുണ്ട്. മസില്‍ പെരുപ്പിക്കാന്‍ വേണ്ടി അപകടകരമായ പ്രോട്ടീന്‍ പൗഡര്‍, ഫുഡ് സപ്ലിമെന്റുകള്‍, സ്റ്റെറോയിഡുകള്‍ എന്നിവ ഉപയോഗിക്കുവരുടെ എണ്ണവും കൂടിവരികയാണ്.

ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടതെന്ന് എത്രപേര്‍ക്കറിയാം? അതില്‍ പ്രധാനമാണ് പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തന്‍ കുരു.

ഇതില്‍ മഗ്‌നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ മത്തന്‍കുരു ദിവസവും കഴിക്കുന്നത് നല്ലതാണ്.

മസില്‍ ഉണ്ടാവാന്‍ മാത്രമല്ല മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയുകയും ചെയ്യുന്നു. മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. തടി കുറച്ച് വയറൊതുക്കുന്നതിനും മത്തന്‍കുരു സഹായിക്കുന്നു. അതിനാല്‍ വെറുതെ പ്രോട്ടീന്‍ പൗഡര്‍ വാങ്ങി കാശ് കളയാതെ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

Exit mobile version