ഞൊട്ടാഞൊടിയന്‍ ആളൊരു ചില്ലറക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ പലതാണ്

മഴക്കാലത്ത് ധാരാളമായി നമ്മുടെ പറമ്പിലും മറ്റും മുളച്ച് വരുന്ന ഈ ചെടിയിലെ പഴത്തിന് ഒത്തിരി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി

മൊട്ടാബ്ലി ഞൊട്ടാഞൊടി എന്ന പേരുള്ള കാട്ടുചെടി ഒട്ടുമിക്ക പ്രദേശങ്ങളിലും വളരുന്നതാണ്. സാധാരണ പ്രാദേശികമായി പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. മഴക്കാലത്ത് ധാരാളമായി നമ്മുടെ പറമ്പിലും മറ്റും മുളച്ച് വരുന്ന ഈ ചെടിയിലെ പഴത്തിന് ഒത്തിരി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി.

പാഴ്‌ചെടികളുടെ പട്ടികയില്‍പ്പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യുഎഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒന്‍പത് ദിര്‍ഹവുമാണ് വില. ഔഷധമൂല്യവുമുള്ള ഈ ചെടിയുടെ ഇംഗ്ലീഷ് നാമം ഗോള്‍ഡന്‍ ബറി എന്നാണ്. ജീവകം എ,സി , ഇരുമ്പ്, പോളിഫിനോള്‍, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാല്‍ ധാരാളം അടങ്ങിയതിനാല്‍ ശരീര വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഏറെ ഉത്തമമാണ്.

കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഈ പഴങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകളായി വിത്തനോലൈഡുകള്‍ ഈ പഴത്തിലുണ്ട്. ഇത് കോശങ്ങളുടെ ഓക്‌സീകരണ നാശം തടയുന്നു. കോശമരണം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. പതിവായി ഈ പഴം കഴിച്ചാല്‍ സ്തനം, ശ്വാസകോശം, ഉദരം, മലാശയം, പ്രോസ്റ്റേറ്റ് ഇവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

അര്‍ബുദ സാധ്യത കുറയ്ക്കുക മാത്രമല്ല അര്‍ബുദകോശങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ ഞൊട്ടാഞൊടിയന് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാലും ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന് ഈ പഴത്തിന് സാധിക്കും.

ഞൊട്ടാഞൊടിയനില്‍ ഭക്ഷ്യനാരുകള്‍ അടങ്ങിയതിനാല്‍ ഇത് പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. രോഗകാരികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ ഇല്ലാതാക്കി പനി, ജലദോഷം, ചുമ എന്നിവയില്‍ നിന്നെല്ലാം സംരക്ഷമം തരുന്നു.

ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇതു വഴി അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ, അംനീഷ്യ മുതലായവ വരാനുള്ള സാധ്യത കുറയും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഞൊട്ടാഞൊടിയനിലെ പോഷകങ്ങള്‍ക്കു കഴിയും. 100 ഗ്രാം ഞൊട്ടാഞൊടിയനില്‍ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും.

Exit mobile version