നിറം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം, പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍

നിറം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് ഫേസ് ബ്ലീച്ച്. എന്നാല്‍ ബ്യൂട്ടീ പാര്‍ലറുകളില്‍ പോയി ബ്ലീച്ച് ചെയ്യുമ്പോഴുളള കെമിക്കല്‍ ചര്‍മത്തിന് പല ദോഷങ്ങളും ഉണ്ടാക്കാം. ഒന്നു ശ്രമിച്ചാല്‍ ദോഷം വരാത്ത ഫേസ് ബ്ലീച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

നാരങ്ങ നീരില്‍ അല്പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ധിപ്പിക്കാന്‍ ഉത്തമം.

മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം.

വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.

തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.

പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.

മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ് ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില് മൂന്നു തവണയെങ്കിലും ചെയ്യണം

വെള്ളക്കടല പൊടിയും അല്‍പം പാലും അര ടീസ്പൂണ്‍ മില്ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

Exit mobile version