ടോയ്‌ലെറ്റിലെ ഫോണ്‍ ഉപയോഗം നിങ്ങളെ ഒരു രോഗിയാക്കി മാറ്റുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വന്ന് വന്ന് ടോയ്‌ലറ്റില്‍ വരെ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ് നമ്മളില്‍ പലരും. ടോയ്‌ലറ്റില്‍ ഇരുന്ന് ചാറ്റിങ് ഗെയിംസ് പാട്ട് കേള്‍ക്കുക തുടങ്ങിയെക്കയാണ് പലരുടെയും ശീലങ്ങള്‍. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ വേഗം മാറ്റില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. യുവ തലമുറയുടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇന്ന് വളരെയധികം വര്‍ദ്ധിച്ച് വരുകയാണ്. ഫോണ്‍ ഉപയോഗിക്കുന്നത് മൂലം സമയം പോകുന്നത് ഒട്ടും അറിയാറില്ല.

വന്ന് വന്ന് ടോയ്‌ലറ്റില്‍ വരെ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ് നമ്മളില്‍ പലരും. ടോയ്‌ലറ്റില്‍ ഇരുന്ന് ചാറ്റിങ് ഗെയിംസ് പാട്ട് കേള്‍ക്കുക തുടങ്ങിയെക്കയാണ് പലരുടെയും ശീലങ്ങള്‍. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ വേഗം മാറ്റില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

ടോയ്‌ലെറ്റില്‍ നൂറുകണക്കിന് സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശം തുടങ്ങിയവ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പലതരം ബാക്റ്റീരിയകളാണ് ടോയ്‌ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗത്തിലൂടെ നമ്മള്‍ അറിയാതെ ഫോണില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുളത്.

അതിന് പുറമെ ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം നിരവധി തരത്തിലുളള ബാക്ടീരിയകള്‍ ആണ് ഉള്ളത്. സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകള്‍ നശിച്ചെന്ന് വരില്ല. ടോയ്ലെറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി പല രോഗങ്ങളും കടന്നുകൂടാന്‍ സാധ്യതകള്‍ ഏറെയാണ്.

30 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലെറ്റില്‍ ഇരുന്നാല്‍ അര്‍ശസ്, രക്തധമനികള്‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ടോയ്‌ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്.

 

 

Exit mobile version