രാത്രിയില്‍ ചോറ് വേണ്ട, ചപ്പാത്തി തന്നെ ബെസ്റ്റ്!

ആ ശീലം പെട്ടെന്നൊന്നും മാറ്റാന്‍ കഴിയുകയുമില്ല. എന്നാല്‍ രാത്രിയില്‍ ചോറ് കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ചപ്പാത്തി കഴിക്കുന്നത്.

ഇന്നത്തെ കാലത്ത് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും പല മാറ്റങ്ങള്‍ വരുന്നുണ്ട്. എങ്കിലും രാത്രി കാലങ്ങളില്‍ ചോറ് കഴിക്കുന്നത് ശീലമാക്കിയവരാണ് മലയാളികള്‍. ആ ശീലം പെട്ടെന്നൊന്നും മാറ്റാന്‍ കഴിയുകയുമില്ല. എന്നാല്‍ രാത്രിയില്‍ ചോറ് കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ചപ്പാത്തി കഴിക്കുന്നത്.

രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവര്‍ രാത്രിയില്‍ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്.

ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. സ്ഥിരമായി രാത്രി ചപ്പാത്തി കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊര്‍ജ്ജം. ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് ചപ്പാത്തി. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ചപ്പാത്തി. ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണകരമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് വില്ലനാണ്. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി.

Exit mobile version