മൂക്കടപ്പ് ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ…

മിക്ക ആളുകളുടെയും പ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കടപ്പ് മാറ്റാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി. തൊണ്ടയുടെ മേല്‍ ഭാഗത്തായി നാവുകൊണ്ടു പതിയെ തട്ടുക. ശേഷം പുരികങ്ങള്‍ക്ക് നടുവിലുള്ള ഭാഗത്ത് ഒരു വിരല്‍ കൊണ്ട് അമര്‍ത്തുക. ഈ രണ്ടു കാര്യങ്ങളും കുറച്ച് പ്രവശ്യം ഇടവിട്ട് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോള്‍ 20 സെക്കന്റുകള്‍ക്കുള്ളില്‍ മൂക്കിലൂടെ ശ്ലേഷ്മം ഒലിച്ചുപോയിത്തുടങ്ങും.ഇത് വലത്-ഇടത് നാസാദ്വാരങ്ങള്‍ക്കിടയിലുള്ള വോമര്‍ അസ്ഥിയെ മുന്നോട്ടും പിന്നോട്ടും ഇളക്കുന്നു. ഈ ചലനമാണ് മൂക്കടപ്പ് മാറാന്‍ സഹായിക്കുന്നത്.

Exit mobile version