പപ്പായക്കുരു വെറുതെ കളയല്ലെ…കരുതും പോലെ ചില്ലറക്കാരനല്ല, അറിയാതെ പോകരുത് ഈ ഗുണങ്ങള്‍

കാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

പപ്പായ കഴിച്ച് അതിന്റെ കുരു വലിച്ചെറിയുന്നവരാണ് നമ്മള്‍. പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം അതിന്റെ കുരുവാണെന്ന് അധികം ആര്‍ക്കുമറിയില്ല. കാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

കാന്‍സര്‍ പടരുന്നത് തടയാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചതാണ്. പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായയുടെ കുരു ദഹനപ്രക്രിയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണിത്. ലുക്കീമിയ, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും.

അതോടൊപ്പം ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാനും, ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ ഔഷധമാണ് പപ്പായയുടെ കുരു. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍  ഇവയ്ക്ക് സാധിക്കും.

അതേസമയം പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതാണ്. അതുകൊണ്ടു തന്നെ ഇത് കഴിക്കുന്നതിനും ചില വഴികളുണ്ട്. പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും.

Exit mobile version