ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടുന്നത്.. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നില്‍ ചിലതുണ്ട്, സൈക്കോളജിസ്റ്റുകള്‍ പറയുന്നു

നിങ്ങള്‍ എത്രമാത്രം മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം അളക്കാനുള്ള ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ വഴി സൃഷ്ടിച്ച ചിത്രമാണിത്. ഒരു നിശ്ചലമായ പ്രതലത്തിനുമുകളില്‍ ബോള്‍ ഇരിക്കുന്നതാണ് ചിത്രം.

എന്നാല്‍ ബോള്‍ ചലിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നോ എങ്കില്‍ ആ ചലനങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തിന്റെ തെളിവാണെന്നു സൈക്കോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്ന ബോള്‍ നിശ്ചലമായാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ മനസ് വളരെ ശാന്തമാണ്. എന്നാല്‍ ചിത്രം ചെറുതായി അനങ്ങുന്നതായി തോന്നിയാല്‍ ചിത്രത്തില്‍ നോക്കുന്നയാള്‍ ചെറിയ തോതില്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ചിത്രം കറങ്ങുന്നതു പോലെ അനുഭവപ്പെട്ടാല്‍ നിങ്ങള്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുന്നു എന്നും സൈക്കോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ജാപ്പനീസ് ന്യൂറോളജിസ്റ്റ് യമോട്ടോ ഹാഷിമയാണ് ചിത്രം സൃഷ്ടിച്ചതെന്നു പറയുന്നു. എന്നാല്‍ ചിത്രം സൃഷ്ടിച്ചത് 50 വര്‍ഷം മുമ്പ് യുക്രെയിന്‍ ഡിസൈനറായിരുന്ന യിരി പ്രിപ്പാടിയാണെന്ന വാദവുമുണ്ട്. എന്നാല്‍ ചിത്രം 2016 ജാപ്പനീസ് സൈക്കോളജി പ്രഫസര്‍ അക്കോഷി കിറ്റാകോവ ഡിസൈന്‍ ചെയ്താതാണെന്ന തര്‍ക്കവും ഉയര്‍ന്നു കഴിഞ്ഞു.

Exit mobile version