മുട്ട പ്രമേഹ രോഗികള്‍ക്ക് വില്ലനല്ല; ദിവസവും കഴിച്ചാല്‍ പ്രമേഹം കുറയും

രണ്ടാം തരം പ്രമേഹം ആണ് നിത്യേനയുള്ള ഭക്ഷണ ക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തുമ്പോള്‍ കുറയുന്നതായി കണ്ടത്.

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡ് സര്‍വകലാശാലയിലെ സ്റ്റെഫാനിയ നോര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം മുട്ടയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കാന്‍ ദീര്‍ഘ നാളുകളായി നടത്തിവന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് നല്ല ഫലം കണ്ടിരിക്കുന്നത്. രണ്ടാം തരം പ്രമേഹം ആണ് നിത്യേനയുള്ള ഭക്ഷണ ക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തുമ്പോള്‍ കുറയുന്നതായി കണ്ടത്.

കൊളസ്ട്രോള്‍ കൂട്ടുന്നതുമായി ബന്ധപ്പെട്ട ഏറ്റവുമധികം പഴി കേട്ടിട്ടുള്ള ഭക്ഷണമാണ് മുട്ട. മുട്ട ഒരുപാട് കഴിക്കുന്നത് അത്ര നന്നല്ല എന്ന് പലരും പ്രിയപ്പെട്ടവരെ ഉപദേശിക്കാറുണ്ട്. കൊളസ്ട്രോള്‍ മാത്രം നോക്കി ഒരു ഭക്ഷണം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കാനാവില്ല. പ്രമേഹം കുറയ്ക്കുമെന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുന്ന പല ജൈവപദാര്‍ഥങ്ങളും ലഭ്യമാകാന്‍ നിര്‍ബന്ധമായും മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഈ പഠനം സ്ഥാപിക്കുന്നു.

colastrollമുട്ട കഴിക്കുന്നതും പ്രമേഹവുമായി പ്രഥമദൃഷ്ട്യാ ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഈ പഠനത്തിന് കഴിഞ്ഞു എന്നിരിക്കിലും ഈ പഠനം സമഗ്രമല്ല. നാലു ഗ്രൂപ്പുകളായി തിരിച്ച് 239 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്. നിത്യേനെ ഒരു മുട്ടയെങ്കിലും വീതം കഴിക്കുന്ന ആളുകളുടെ സാമ്പിള്‍ ഒന്നാം ഗ്രൂപ്പിലും ആഴ്ചയില്‍ രണ്ട മുട്ട വീതം കഴിക്കുന്നവരുടെ സാമ്പിള്‍ രണ്ടാം ഗ്രൂപ്പിലും ഉള്‍പ്പെടുത്തി. രണ്ടാം തരം പ്രമേഹം ഉള്ളവരുടെ സാമ്പിളുകളാണ് മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്.

പൂര്‍ണ്ണ ആരോഗ്യവാന്മാരുടെ സാമ്പിളുകള്‍ ശേഖരിച്ച അവയെ നാലാമത്തെ ഗ്രൂപ്പായും തരം തിരിച്ചു പഠിച്ചു. ഇവരുടെ ശരീര കോശങ്ങളുടെ ഘടന പരിശോധിച്ചാണ് ഇവ തമ്മില്‍ ഒരു പ്രാഥമിക ബന്ധം കണ്ടെത്താനായത്. മാത്രമല്ല രണ്ടാം തരം പ്രമേഹങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള രക്തത്തിലെ മറ്റു സംയുക്തങ്ങളെയും പഠനവിധേയമാക്കുന്നുണ്ട്.

ഈ ബന്ധങ്ങള്‍ വ്യക്തമാക്കാനായി വിവിധ തരം കോശങ്ങളുടെ ഘടന, മാതൃകകകള്‍, മുതലായവ തയ്യാറാക്കി മെറ്റാ ബൊളോമിക്സ് പോലുള്ള വിദ്യകളുപയോഗിച്ച് കൂടുതല്‍ വിദഗ്ധ പരിശോധനകളും തുടര്‍പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പഠന ഗ്രൂപ്പിന്റെ തലവന്‍ നോര്‍മന്‍ വ്യക്തമാക്കി.

Exit mobile version