കിടക്കുന്നതിന് മുമ്പ് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കൂ

ആരോഗ്യമുണ്ടെങ്കിലേ ജീവിതമുള്ളൂ. തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യ സംരക്ഷണത്തിന് സമയം ഇല്ലാത്തവരാണ് ഏറെയും. എല്ലാവരും തിരയുന്നത് എളുപ്പവഴികളാണ്. ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കുരുമുളക്. ഭക്ഷ്യവസ്തുക്കളില്‍ ഏറെ പേരും ഉള്‍പ്പെടുത്തുന്നതാണ്. പനിയായാലും തൊണ്ടവേദനയായാലുമെല്ലാം കുരുമുളക് പരിഹാരം തന്നെയാണ്.

രണ്ട് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയില്‍ കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുകയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കും. പച്ച വെള്ളം കുടിക്കുമ്പോള്‍ അണുബാധ ഉണ്ടായേക്കാമെന്ന് ഭയത്തിലാണ് പലരും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. വെള്ളം തിളപ്പിക്കുമ്പോള്‍ അതിലേക്ക് രണ്ട് കുരുമുളക് കൂടി ഇടുന്നത് ഉത്തമമാണ്.

കൂടാതെ ഈ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്‌സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും.

ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് കുരുമുളകിട്ട വെള്ളം. ഇത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. കുരുമുളകിട്ട് തിളപ്പിച്ച വെള്ളം ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി അത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

Exit mobile version