ഭക്ഷണം രുചികരമാക്കാന്‍ മാത്രമുള്ളതല്ല കുരുമുളക്, ദിവസവും ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല

ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം

ഭക്ഷണത്തിന് രുചി കൂട്ടാന്‍ മാത്രമുള്ളതല്ല കുരുമുളക്. മറിച്ച് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമപരിഹാരമാണ് കുരുമുളക്. ദിവസവും ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. കുരുമുളക് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ജലദോഷം, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.

ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകില്ല. വയറും തടിയും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളക്. ചര്‍മസൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് കുരുമുളക്.

കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കാന്‍ പ്രേരണ നല്‍കും. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും.

കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതുവഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.

Exit mobile version