ചോളത്തിന്റെ ഈ പോഷക ഗുണങ്ങള്‍ അറിയാതെ പോകരുത്

നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചോളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാല്‍ ചോളം നിര്‍ബന്ധമായും നിങ്ങല്‍ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക.

അധികം മൂപ്പെത്താത്ത ചോളം കനലില്‍ ചുട്ടതും പാലും പഞ്ചസാരയും ചേര്‍ത്ത് പുഴുങ്ങിയതും നമുക്കെല്ലാം വളരെയധികം ഇഷ്ടമുള്ളവയാണ്. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയായ ചോളത്തില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും.

പ്രമേഹരോഗികള്‍ ദിവസവും അല്‍പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

ഗര്‍ഭിണികള്‍ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാന്‍ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചോളം ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് കഴിയ്ക്കുന്നത് തടി കുറയാന്‍ ഉത്തമമാണ്. ചോളത്തില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

Exit mobile version