ഭീഷണിയേറ്റു : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കോവീഷീല്‍ഡിന് അംഗീകാരം

vaccine | Bignewslive

ന്യൂഡല്‍ഹി : ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്,സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് രാജ്യങ്ങള്‍ കോവീഷീല്‍ഡ് അംഗീകരിച്ചത്.
കോവീഷീല്‍ഡ് എടുത്ത പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇക്കാര്യം ഉന്നതനേതൃത്വത്തെ അറിയിച്ച് പരിഹാരം കാണുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഐ) ഇതുവരെ ഫൈസര്‍,മോഡേണ,ആസ്ട്രസെനെക, ജാന്‍സെന്‍ എന്നീ വാക്‌സീനുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കിയിരുന്നുള്ളു. ഈ നാല് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്രയക്ക് അനുമതി നല്‍കുന്നത്. ഇന്ത്യയുടെ കോവിഷീല്‍ഡും കോവാക്‌സിനും യൂറോപ്യന്‍ യൂണിയന്‍ പട്ടികയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഈ രണ്ട് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

Exit mobile version