കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ തൊടുകയും ഇടപഴകുകയും ഒരു പക്ഷേ വായയിലേക്ക് കൊണ്ടു പോകുവാന്‍ വരെ ഇടയുള്ളതാണ് കളിപ്പാട്ടങ്ങള്‍.

കോഴിക്കോട്: കുട്ടികള്‍ കളിക്കുവാന്‍ ഉപയോഗിക്കുന്ന കളിക്കോപ്പുകളുടെ ഗുണ നിലവാരം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വിപരീത ഫലം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ തൊടുകയും ഇടപഴകുകയും ഒരു പക്ഷേ വായയിലേക്ക് കൊണ്ടു പോകുവാന്‍ വരെ ഇടയുള്ളതാണ് കളിപ്പാട്ടങ്ങള്‍. ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുംമ്പോള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. അത് കൊണ്ട് ഇവ ഉണ്ടാക്കിയിരിക്കുന്നത് ഒരു തരത്തിലും വിഷാംശം കലര്‍ന്ന സാധനങ്ങള്‍ കൊണ്ടല്ല എന്ന് ഉറപ്പ വരുത്തേണ്ടതുണ്ട്.

തീ പിടിക്കാന്‍ ഇടയില്ല എന്ന് ലാബല്‍ ചെയ്ത കളിപ്പാട്ട മാത്രം വാങ്ങിക്കുക കുട്ടികള്‍ക്ക്് കൊടുക്കുക.

സ്റ്റഫ്ഡ് ( തുണിയൊ പഞ്ഞിയൊ നിറച്ച് പാവകള്‍ ) കഴുകാന്‍ പറ്റുന്നതാണെന്ന് ഉറപ്പാക്കുക.

ലെഡ് അടങ്ങിയ കളിപ്പാട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

ക്രയോണ്‍സിന് മുകളില്‍ എഎസ്ടിഎം ഡി 4236 എന്ന് എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

കളിപ്പാട്ട്ങ്ങളില്‍ നിന്ന പുറത്ത് വരുന്ന വെളിച്ചവും സൗണ്ടും കുഞ്ഞിന് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് ഉറപ്പാക്കണം. ചില ശബ്ദങ്ങള്‍ അവരുടെ കേള്‍വി ശക്തിയെ വരെ ബാധിച്ചേക്കും.

അതത് പ്രായക്കാര്‍ക്ക് യോജിക്കുന്ന കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. പഠനവും സര്‍ഗ്ഗശേഷിയും വളര്‍ത്താന്‍ കളിയിലൂടെ സാധ്യമാകുന്ന കളിപ്പാട്ടങ്ങളാണ് മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യം. റിമോട്ട് കണ്‍ട്രോള്‍, വീഡിയോ ഗെയിം എന്നിവക്ക മുന്‍തൂക്കം നല്‍കാതിരിക്കുക.

Exit mobile version