സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

Corona virus | Bignewslive

പൂനെ : റഷ്യയുടെ സ്പുട്‌നിക് കോവിഡ് 19 വാക്‌സീന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി.കോവിഷീല്‍ഡും കോവാക്‌സിനും കൂടാതെ ഇന്ത്യയില്‍ കുത്തിവെയ്പിന് അനുമതി ഉള്ള മൂന്നാമത്തെ വാക്‌സീന്‍ ആണ് സ്പുട്‌നിക്.

നിലവില്‍ ഡോ.റെഡ്ഡീസ് ലബോറട്ടറിയ്ക്കാണ് സ്പുട്‌നിക് വാക്‌സീന്റെ വിതരണച്ചുമതലയുള്ളത്. ഇന്നലെയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഏപ്രില്‍ മുതല്‍ രാജ്യത്ത് സ്പുട്‌നിക് വാക്‌സീന്‍ ഉപയോഗിച്ച് തുടങ്ങാനുള്ള അടിയന്തിര അനുമതി ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയിരുന്നു. ജൂണില്‍ കോവിഷീല്‍ഡ് വാക്‌സീന്‍ പത്ത് കോടി ഡോസ് നിര്‍മിക്കാനാവുമെന്ന് നേരത്തേ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

അതേസമയം കോവാക്‌സിന് ശേഷം ഇന്ത്യന്‍ നിര്‍മിതമായ രണ്ടാം വാക്‌സീന്‍ വിതണത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇ ആണ് ഇതിന്റെ നിര്‍മാതാക്കള്‍. 30കോടി ഡോസ് വാക്‌സിനുള്ള കരാറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

Exit mobile version