രാജ്യത്ത് റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമം : സംസ്ഥാനങ്ങള്‍ ഇനി സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ വാങ്ങണമെന്ന് കേന്ദ്രം

Vaccine | Bignewslive

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമമായി നടക്കുന്നതിനാല്‍ മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ് സഹമന്ത്രി മന്‍സുഖ് മന്ദവിയ.ഇനി മുതല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ വാങ്ങണം

രാജ്യത്ത് ആവശ്യത്തിലധികം മരുന്ന് ഉത്പാദിപ്പിക്കുന്നതിനാലാണ് കേന്ദ്രീകൃത വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. .റെംഡിസിവിര്‍ ഉത്പാദിപ്പിക്കുന്ന പ്‌ളാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ ഇരുപതില്‍ നിന്ന് അറുപതായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രതിദിനം 350000 വയല്‍ റെംഡിസിവിര്‍ ആണ് ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭാവിയിലെ അടിയന്തിര ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ അമ്പത് ലക്ഷം വയല്‍ റെംഡിസിവിര്‍ സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെംഡിസിവിറിനുള്ള കസ്റ്റംസ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇവയുടെ ഉത്പാദനത്തിനുള്ള വസ്തുക്കളുടെ നികുതിയും കുറച്ചിരുന്നു.ഇതു വരെ 98.87 ലക്ഷം വയല്‍ റെംഡിസിവിര്‍ ആണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തത്. രാജ്യത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെ റെംഡിസിവിര്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമുണ്ട്.

Exit mobile version