ലോക്ക്ഡൗണ്‍ ഫലം കണ്ടു : ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെ

Lockdown | Bignewslive

ന്യൂഡല്‍ഹി : ഏപ്രില്‍ അഞ്ചിന് ശേഷം ആദ്യമായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെയായി. അപകടകരമായ കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആഴ്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയായി. ഏതാനും ആഴ്ചകളായി പരിശോധനകള്‍ കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിങ്കളാഴ്ച 4,524 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണസംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 340 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. 1.56 ആണ് മരണനിരക്ക്.

നിലവില്‍ 56000ത്തോളം ആക്ടീവ് കേസുകള്‍ ആണ് രാജ്യതലസ്ഥാനത്തുള്ളത്.ഏപ്രില്‍ 15ന് ശേഷം ആദ്യമായാണ് ഇത്രയും കുറയുന്നത്. രോഗമുക്തി നിരക്ക് 94.42 ശതമാനമായി ഉയര്‍ന്നു.10,918 രോഗികളെക്കൂടി ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 13,98,391 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചു. ആകെ 21,846 പേര്‍ മരിച്ചു.ഏപ്രില്‍ 22നാണ് ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്, 36.2 ശതമാനം. കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണില്‍ ഇളവില്ല.

Exit mobile version