ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു.വാക്‌സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയിരിക്കുകയാണ് ബ്രിട്ടന്‍.
രാജ്യത്തെ ഏഴരക്കോടിയോളം ജനങ്ങളില്‍ നാലു കോടിയോളം ആളുകള്‍ക്ക് ഇതിനോടകം വാക്‌സീന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ത്തന്നെ ഒന്നരക്കോടിയോളം പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി.
ദിവസേന രണ്ടായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പോസിറ്റീവ് ആകുന്നത്. ആകെ ആശുപത്രിയിലുള്ളത് 1451 പേരും. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് പേര്‍ മാത്രമാണ്.
മറ്റെല്ലാ രാജ്യങ്ങളേക്കാളും കോവിഡ് നാശം വിതച്ച രാജ്യമാണ് ബ്രിട്ടന്‍. ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ദിവസേന രണ്ടായിരത്തോളം ആളുകള്‍ മരിച്ചിരുന്ന സ്ഥിതിയില്‍ നിന്നാണ് ബ്രിട്ടന്‍ കരകയറിയിരിക്കുന്നത്.

Exit mobile version