നാടനാണെങ്കിലും ചാമ്പയ്ക്ക ചില്ലറക്കാരനല്ല

93 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പയ്ക്കയില്‍ കാല്‍സ്യം, വിറ്റാമിന്‍ എ, സി, ഇ, ഡി6, ഡി3, കെ ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറഞ്ഞത് പോലെയാണ് ചാമ്പയ്ക്കയുടെ കാര്യവും. നമ്മുടെ തൊടിയില്‍ സാധാരണയായി കാണുന്ന ചാമ്പയ്ക്കയുടെ ഗുണങ്ങള്‍ നമുക്ക് അറിയില്ല എന്നതാണ് വാസ്തവം. 93 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പയ്ക്കയില്‍ കാല്‍സ്യം, വിറ്റാമിന്‍ എ, സി, ഇ, ഡി6, ഡി3, കെ ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്.

വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്. ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക.

സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ്-സ്തനാര്‍ബുദ സാധ്യത കുറവായിരിക്കും. കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയിലുണ്ട്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ചാമ്പയ്ക്ക ഉത്തമമാണ്. ചാമ്പയ്ക്ക കഴിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയുകയും, എപ്പോഴും കൂളായിരിക്കുകയും ചെയ്യുന്നു. ഇത് കാഴ്ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയ്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.

Exit mobile version