നെയ്യിലുണ്ട് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

നല്ലൊരു ലിപ് ബാം കൂടിയാണ് നെയ്യ്

മഞ്ഞുകാലം വരുന്നതോടെ പലരെയും പലതരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും അലട്ടുവാന്‍ തുടങ്ങും. നെയ്യ് ഉപയോഗിച്ചാല്‍ പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. തിളക്കമുള്ളതും മൃദുലവുമായ ചര്‍മ്മത്തിന് ദിവസവും മുഖത്ത് നെയ്യ് പുരട്ടുന്നത് വളരെ നല്ലത്. വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ നല്ലതാണ് നെയ്യ്. ദിവസവും വരണ്ട ചര്‍മ്മമുള്ള ഭാഗത്ത് നെയ്യ് നല്ല പോലെ തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിറ്റ് മസാജ് ചെയ്യുക. ആഴ്ച്ചയില്‍ മൂന്ന് ദിവസം ഇതുപോലെ നെയ്യ് ഉപയോഗിക്കുക. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് നെയ്യ്. വിറ്റാമിന്‍ ഇ ധാരാളം നെയ്യില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ചുളിവുകള്‍ അകറ്റാന്‍ ഇവ സഹായിക്കും. ദിവസവും കുളിക്കുന്നതിന് മുന്‍പ് അല്‍പം വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ശരീരത്തില്‍ മസാജ് ചെയ്യുക. 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. ഇത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.

കണ്ണിന് താഴേയുള്ള കറുത്തപാടുകള്‍ മാറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ദിവസവും കണ്ണിന് താഴേ നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക. നല്ലൊരു ലിപ് ബാം കൂടിയാണ് നെയ്യ്. ദിവസവും നെയ്യ് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരളാതിരിക്കാനും ചുണ്ടിന് നിറം വയ്ക്കാനും സഹായിക്കും.

Exit mobile version