ഒലീവ് ഓയിലിന്റെ ഗുണങ്ങള്‍

ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും സഹായിക്കും

ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഒലീവ് ഓയില്‍. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്ട്രോള്‍ വരുത്തുന്നില്ലെന്നതാണ് പ്രധാന കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും.
ചര്‍മ്മസംരക്ഷണത്തിനും വളരെ നല്ലതാണ് ഒലീവ് ഓയില്‍. ദിവസവും ഒലീവ് ഓയില്‍ പുരട്ടിയാല്‍ നിരവധി ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റാനാകും. ഒലീവ് ഓയില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മോയ്സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഒലീവ് ഓയില്‍.

ഒലീവ് ഓയിലില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും സഹായിക്കും.

ആരോഗ്യമുള്ള നഖങ്ങള്‍ക്ക് വളരെ നല്ലതാണ് ഒലീവ് ഓയില്‍. നഖം പൊട്ടാതിരിക്കാന്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നഖത്തില്‍ ഒലീവ് ഓയില്‍ പുരട്ടുക. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കും. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഇതിലെ വിറ്റാമിന്‍ സി, ബയോഫ്ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ധിക്കുന്നത് ഒഴിവാക്കും. രക്തത്തില്‍ നിന്നും കൊഴുപ്പ് വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

Exit mobile version