സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്…

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്

ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനാണ് ഏലയ്ക്ക കൂടുതലായും നമ്മള്‍ ഉപയോഗിക്കാറ്. എന്നാല്‍ ഇതിന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഏലയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

വായിലെ ദുര്‍ഗന്ധമാണ് പലരേയും വെട്ടിലാക്കുന്ന ഒരു പ്രശ്നം. ഇത് മാറ്റാന്‍ ഇടയ്ക്കിടയ്ക്ക് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് വായിലെ ദുര്‍ഗന്ധം പരിഹരിക്കുന്നത്. ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. ദിവസവും ഏലയ്ക്ക കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള കഴിവുണ്ട്. ഏലക്ക പൊടിച്ചതിനുശേഷം ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തടയാന്‍ ദിവസവും ഏലയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. ഏലയ്ക്കയില്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ്. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏലയ്ക്ക സഹായിക്കും.

തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും. മൂത്ര തടസമുണ്ടാവുമ്പോള്‍ അല്‍പം ഏലത്തരി വറുത്ത് പൊടിച്ച് ഇളനീര്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഉടന്‍ ഫലം കിട്ടും.

Exit mobile version