ഇവയാണ് കോളോറെക്ടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

കേരളത്തിലെ മരണ നിരക്കിന് ഒരു പ്രധാന കാരണം കാന്‍സര്‍ ആണ്. പല തരത്തിലുള്ള ക്യാന്‍സറുകളും ഇന്ന് ഉണ്ട്. നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണം.

കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുക സംസ്‌കരിച്ച മാംസവിഭവങ്ങള്‍, വ്യായാമമില്ലാത്ത ജീവിതശൈലി, അമിതവണ്ണം, പുകവലി , മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണ് എന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സോസൈറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ഈ രോഗം കൂടുതലായും പുരുഷന്മാരിലാണ് കാണപ്പെടുന്നത്. അതേസമയം മധ്യവയസ് കഴിഞ്ഞവരിലാണ് മലാശയ അര്‍ബുദം കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ എന്തെന്ന് നോക്കാം.

മലബന്ധമാണ് ഒരു പ്രധാന ലക്ഷണം. ഒപ്പം മലത്തില്‍ രക്തത്തിന്റെ അംശം കാണുക , വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മനംപുരട്ടല്‍, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം.

എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട. എങ്കിലും ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

Exit mobile version