ഇത് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായക മത്സരം; ഇന്ന് ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും

കൊച്ചി: ഇന്ന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയെ നേരിടും. ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാല് സമനിലകളില്‍ കുരുങ്ങി നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് വളരെ നിര്‍ണ്ണായകമായ മത്സരമാണിത്.

കഴിഞ്ഞ അഞ്ച് കളികളില്‍ ഒരു ജയവും നാലു സമനിലയുമായി ഏഴു പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍ നാലു കളികളില്‍ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്തു പോയിന്റോടെയാണ് ബംഗളൂരു എഫ്‌സി എത്തുന്നത്. ഇന്ന് രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

കൊച്ചിയിലെ കഴിഞ്ഞ കളികളില്‍ മുംബൈക്കെതിരേയും ഡല്‍ഹിക്കെതിരേയും ജയം ഉറപ്പായ മത്സരം അവസാന നിമിഷങ്ങളിലെ അശ്രദ്ധയിലാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്. എന്നാല്‍ ബംഗളൂരു നല്ല ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ 21 ന് കീഴടക്കിയ ബംഗളൂരുവിന് ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്താന്‍ കഴിയും.

Exit mobile version