മെസി തന്നെ താരം..! ലാലിഗയില്‍ മികച്ച താരത്തിനുള്ള അവാര്‍ഡ് മെസിക്ക് സ്വന്തം

ലാലിഗ: മികച്ച താരത്തിനുള്ള അവാര്‍ഡ് മെസിക്ക്. ബാഴ്‌സലോണക്കായി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സെപ്റ്റംബറില്‍ മൂന്ന് ഗോളുകള്‍ മെസ്സി ബാഴ്‌സക്കായി നേടിയിരുന്നു. ആ മാസത്തില്‍ ബാഴ്‌സയെ ലീഗില്‍ ഒന്നാമത് നിര്‍ത്താനും മെസിക്കായി. ഹുയെസ്‌കയ്ക്ക് എതിരെയും ജിറോണയ്ക്ക് എതിരെയും ആയിരുന്നു മെസിയുടെ ഗോളുകള്‍.

ബാഴ്‌സലോണയും സെവിയ്യയും തമ്മില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി മെസിക്ക് ഈ പുരസ്‌കാരം നല്‍കും.

Exit mobile version