ആരാധകരുടെ അപകടമരണം : അനുശോചനമറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി : ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോകവേ വാഹനാപകടത്തില്‍ ആരാധകര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മലപ്പുറം സ്വദേശികളായ ജംഷീറിന്റെയും ഷിബിലിന്റെയും കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചത്.

“ഗോവയിലേക്ക് കളി കാണാന്‍ എത്തുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട ജംഷീറിന്റെയും ഷിബിലിന്റെയും കുടുംബാംഗങ്ങളെയും ഉറ്റവരെയും അനുശോചനമറിയിക്കുന്നു.” ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ കാസര്‍കോഡ് ഉദുമ പള്ളത്തായത്ത് വച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Exit mobile version