ഈന്തപ്പഴം ജ്യൂസ് ശീലമാക്കിക്കൊളൂ ഗുണങ്ങളേറെ…

ഇന്തപ്പഴം ജൂസ് ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാര മാര്‍ഗമാണ്. അതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും ഈന്തപ്പഴം ജ്യൂസ് പ്രധാന പങ്കുവഹിക്കുന്നു. മൃദുല ചര്‍മ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്.

ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കാന്‍ ഈന്തപ്പഴ ജ്യൂസിന് സാധിക്കും. അതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും ഈന്തപ്പഴ ജ്യൂസ് സഹായിക്കും.

ഈന്തപ്പഴ ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെ?

നാല് കുരു കളഞ്ഞ ഈന്തപ്പഴവും, ഒരു കപ്പ് പാലും എടുക്കുക. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരു മണിക്കൂര്‍ എങ്കിലും കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.

ഈന്തപ്പഴം ജ്യൂസ് സൗന്ദര്യത്തിന്…

ഒരു ഗ്ലാസ് ജ്യൂസ് പല ഗുണങ്ങളും നല്‍കും. തിളക്കം നല്‍കാന്‍ ഈ ജ്യൂസ് സഹായിക്കും. ചര്‍മ്മത്തിലെയും രക്തത്തിലെയും വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഈന്തപ്പഴ ജ്യൂസ് സഹായിക്കും

ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചോളൂ കട്ടിയുളള മുടി സ്വന്തമാക്കാം. വൈറ്റമിന്‍സ് അടങ്ങിയ ഈ ജ്യൂസ് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിചെയ്യാന്‍ ബി ഇതിനു സഹായിക്കും.

ഈന്തപ്പഴം ജ്യൂസ് ആരോഗ്യത്തിന്…

ഗര്‍ഭിണികള്‍ ഈ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിയോക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് കുടിക്കുന്നതുവഴി ക്യാന്‍സര്‍ സാധ്യത കുറയ്ക്കാം.

തടി കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും ഒരു ഗ്ലാസ് ഈന്തപ്പഴ ജ്യൂസ് കഴിച്ചാല്‍ മതി. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. വയറിളക്ക മരുന്നായും ഇത് പ്രവര്‍ത്തിക്കും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇവ ഉപയോഗിക്കാം.

ഫൈബര്‍ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ കൊളസ്‌ട്രോളും ഇതുവഴി കുറഞ്ഞു കിട്ടും. മിനറല്‌സായ കാത്സ്യം, മെഗ്‌നീഷ്യം, മാംഗനീസ്, അയേണ്‍, കോപ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ പല്ലിനും എല്ലിനും ഉറപ്പ് നല്‍കും.

Exit mobile version