രുചികരമായ മുട്ട മോലി ഉണ്ടാക്കുന്നത് ഒന്ന് നോക്കിയാലോ….

മുട്ടകൊണ്ട് വെറൈറ്റി ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പുതിയ മറ്റൊരു വിഭവം ഒന്ന് പരീക്ഷിച്ച് നോക്കൂ… ചപ്പാത്തി, റൊട്ടി, പൊറോട്ട, എന്നിവയ്ക്ക് സൂപ്പര്‍ കോമ്പിനേഷനാണ് മുട്ട മോലി. വളരെ എളുപ്പത്തില്‍ തയാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ചേരുവകള്‍:

മുട്ട – മൂന്ന്
പച്ചമുളക് – ഒന്ന്
സവാള – ഒന്ന്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
കടുക് – അര ചെറിയ സ്പൂണ്‍
ഉലുവ – അര ചെറിയ സ്പൂണ്‍
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തക്കാളി – ഒന്ന്, അരിഞ്ഞത്
തേങ്ങാപ്പാല്‍ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം:

ഒരു ഫ്രൈയിങ് പാനില്‍ അല്‍പം എണ്ണ ചൂടാക്കി ബുള്‍സ് ഐക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക. ഓരോ ബുള്‍സ് ഐയുടെയും മുകളില്‍ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ േചരുവ ചേര്‍ത്തു വഴറ്റണം. ഇതിേലക്കു സവാള ചേര്‍ത്തു വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. തക്കാളി അരിഞ്ഞതു േചര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ േചര്‍ത്തിളക്കി തിളപ്പിക്കുക. ഇതിനു മുകളിലേക്കു മുട്ട ബുള്‍സ് ഐ െചയ്തതു പൊട്ടി പ്പോകാതെ മെല്ലേ വച്ചു വിളമ്പാം.

Exit mobile version