മധുരം ഇഷ്ടപ്പെടുന്നവര്‍ക്കായി സ്വാദിഷ്ടമായ ഗുലാബ് ജാമൂന്‍…

ഗുലാബ് ജാമൂന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഗുലാബ് ജാമൂന്‍. ഇത് നമുക്ക് വീട്ടില്‍ത്തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും.

ആവശ്യമായ സാധങ്ങള്‍

മൈദ- ഒന്നര കപ്പ്
പാല്‍പ്പൊടി-മൂന്നു കപ്പ്
മില്‍ക് ക്രീം-ഒരു കപ്പ്
പഞ്ചസാര-മൂന്നു കപ്പ്
വെള്ളം-ആറു കപ്പ്
പനിനീര്-2 സ്പൂണ്‍
ഏലയ്ക്കാപ്പൊടി-ഒന്നര സ്പൂണ്‍
ബേക്കിംഗ് പൗഡര്‍-ഒന്നര സ്പൂണ്‍
സണ്‍ഫ്‌ളവര്‍ ഓയില്‍

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ പഞ്ചസാര കലക്കി തിളപ്പിക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞു പോകണം. ശേഷം അതിലേക്ക് തീ കെടുത്തി ഏലയ്ക്കാപ്പൊടി, പനിനീര്‍ എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ കൂട്ടിയിളക്കുക. ശേഷം മൈദ, പാല്‍പ്പൊടി, പൗഡര്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക. ഇതിലേക്ക് ക്രീം ചേര്‍ക്കുക. നല്ലപോലെ ചേര്‍ത്തിളക്കി ഒട്ടാത്ത വിധത്തില്‍ ചപ്പാത്തി മാവിന്റെ പരുവത്തില്‍ ആക്കുക.

ഇത് ഉരുളകളായി എടുക്കാന്‍ സാധിക്കണം. ഒരു പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് മാവ് ചെറിയ ഉരുളകളായി ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. ഇത് പിന്നീട് പഞ്ചസാര ലായനിയിലേക്ക് ഇടുക. രണ്ടു മണിക്കൂറെങ്കിലും ഇങ്ങനെ വച്ചിരിക്കണം. ജാമൂന്‍ ഉണ്ടാക്കുമ്പോള്‍ ചെറിയ ചൂടേ ഉപയോഗിക്കാവൂ, അല്ലെങ്കില്‍ ഇത് വേവില്ല. പുറംഭാഗം കരിയുകയും ചെയ്യും.

Exit mobile version