ക്രിസ്മസിന് തയ്യാറാക്കാം മുന്തിരി വൈന്‍

ക്രിസ്മസിന് ഇനി ആഴ്ചകള്‍ മാത്രം. ക്രിസ്മസ് ആഘോഷിക്കാന്‍ മായം ചേരാത്ത മുന്തിരി വൈന്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം.അതും വളരെ എളുപ്പത്തില്‍

ആവശ്യമായ സാധനങ്ങള്‍

കറുത്ത മുന്തിരിങ്ങ – 1 1/2 കിഗ്രാം
പഞ്ചസാര – 2 1/2 കിഗ്രാം
ഗോതമ്പ് – 300 ഗ്രാം
യീസ്റ്റ് – 1 ടീസ്പൂണ്‍
മുട്ട – 1
വെള്ളം – 2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)

തയ്യാറാക്കുന്ന വിധം

മുന്തിരിനന്നായി കഴുകി വൃത്തിയാക്കി, വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക.ശേഷം മുന്തിരി നന്നായി ഉടച്ചെടുക്കുക. അതിലേക്ക് പഞ്ചസാര(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക.

തുടര്‍ന്ന് ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ച വെള്ളത്തില്‍ കഴുകിയ സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക.

Exit mobile version