ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാം സ്വാദിഷ്ടമായ മുട്ട കുറുമ…

ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ് മുട്ട കുറുമ. ഇത് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും.

മുട്ട കുറുമയ്ക്ക് ആവശ്യമായ സാധനങ്ങള്‍

മുട്ട- 5
തേങ്ങ ചെറുത്- 1 ചിരവിയത്
പെരിഞ്ചീരകം 1 സ്പൂണ്‍
പച്ചമുളക് -4
ഉള്ളി -1 വലുത് കനം കുറച്ച് അരിഞ്ഞത്
തക്കാളി- 2 മീഡിയം
കരിവേപ്പില -2 തണ്ട്
ഇഞ്ചി അരിഞ്ഞത് -ചെറിയ കഷ്ണം
മുളക് പൊടി- 1 സ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
കല്ലുപ്പ്- 2 സ്പൂണ്‍

തയ്യാറാക്കുന്ന രീതി

ചട്ടി ചൂടായാല്‍ വെളിച്ചണ്ണ ഒഴിച്ച് അതില്‍ ഉള്ളി ഉപ്പ് എന്നിവ ചേര്‍ത്ത് 3 മിനിട്ട് വഴറ്റി അടച്ച് വെക്കുക . ശേഷം ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 5 മിനിട്ട് ചെറുതീയില്‍ അടച്ച് വെക്കുക. അതിലേക്ക് മഞ്ഞള്‍ ,മുളക് ,കുരുമുളക് പൊടികള്‍ ചേര്‍ത്ത് വഴറ്റി,  തേങ്ങ,  പെരിഞ്ചീരകം പേസ്റ്റ്,  അര ഗ്ലാസ് വെള്ളം ചേര്‍ത്തിളക്കി കരിവേപ്പിലയിട്ട് തിളച്ച് വരുമ്പോള്‍ ഉപ്പ് നോക്കുക.മുട്ട ഓരോന്നോരോന്നായി തമ്മില്‍ തട്ടാതെ ഉടച്ച് ഒഴിക്കുക. ശേഷം ചെറുതീയില്‍ 15 മിനിട്ട് അടച്ച് വെച്ച് തുറന്ന് പൊട്ടിക്കാതെ വിളമ്പാം . മണ്‍ചട്ടിയില്‍ ഉണ്ടാക്കുന്നതാണ്  അനുയോജ്യം.

Exit mobile version