വെറുംവയറ്റില്‍ മുട്ട കഴിക്കാറുണ്ടോ; എങ്കില്‍ നിര്‍ത്തിക്കോളു, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാവാറുണ്ട്

നിര്‍ബന്ധമായും പ്രഭാത ഭക്ഷണം കഴിക്കണും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പ്രഭാതഭക്ഷണത്തെക്കുറിച്ച് പറയുന്നത് തന്നെ. ഇത് ഒഴിവാക്കിയാല്‍ ആ ദിവസം തന്നെ ഉറക്കം തൂങ്ങിയ മട്ടിലാകും. എന്നാല്‍ രാവിലത്തെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിയുന്നതും വെറും വയറ്റില്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കുക. അതുപോലെ തന്നെ മധുര വിഭവങ്ങളോട് ചലിര്‍ക്ക് പ്രിയം കൂടുതലായിരിക്കും. എന്നാല്‍ മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ കുടിക്കാതെ ശുദ്ധമായ വെള്ളം തീര്‍ച്ചയായും കുടിക്കണം. സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മുട്ടയുടെ കാര്യവും ഇതു പോലെയാണ്. വിശപ്പ് ഇല്ലാതാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും വെറും വയറ്റില്‍ മുട്ട കഴിക്കുന്ന ശീലം കാരണമാകും. രാവിലെ ഓട്‌സ് കഴിക്കുന്ന ശീലമുള്ളവര്‍ ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ കഴിച്ചശേഷം മാത്രമേ ഓട്‌സ് കഴിക്കാന്‍ പാടുകയുള്ളൂ.

Exit mobile version