കുട്ടികള്‍ക്കായി മായം ചേരാത്ത പാല്‍ ഐസ് വീട്ടില്‍ത്തന്നെ

പാല്‍ ഐസ് ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാകില്ല. എന്നാല്‍ കടകളില്‍ നിന്ന് ഇവ വാങ്ങിക്കുമ്പോല്‍ അതില്‍ എന്തൊക്കെ മായം ചേര്‍ന്നിട്ടിണ്ടാകുമെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ നമുക്ക് പാല്‍ ഐസ് ഉണ്ടാക്കാം.

ഇതിനാവശ്യമായ ചേരുവകള്‍

പാല്‍ – 1/2 ലിറ്റര്‍
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍ (ഇഷ്ടാനുസരണം)
മൈദ – 2 ടേബിള്‍ സ്പൂണ്‍
സേമിയ – 1/4 കപ്പ് (കൈ കൊണ്ട് പൊടിച്ചത്)

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ പാല്‍ ഒഴിച്ച് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.ഇതിലേക്ക് കാല്‍ ഗ്ലാസ് പാലില്‍ കട്ട കെട്ടാതെ കലക്കിയ മൈദ, പൊടിച്ച സേമിയ ചേര്‍ത്ത് ചെറു തീയില്‍ നന്നായി ഇളക്കി കൊടുക്കണം. പാല്‍ തിളച്ച് തുടങ്ങുമ്പോള്‍ തന്നെ തീ ഓഫ് ചെയ്ത് നന്നായി ഇളക്കി ചൂടാറിയാല്‍ ഐസ് ഇഷ്ടമുള്ള മോള്‍ഡിലേക്ക് ഒഴിച്ച് 5-6 മണിക്കൂര്‍ ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്ത് ശേഷം മോള്‍ഡ് വെള്ളത്തില്‍ ഇറക്കി വെച്ച് സ്റ്റിക്ക് ഇളകി പോവാതെ മെല്ലെ എടുത്ത് കഴിക്കാന്‍ തുടങ്ങാം

Exit mobile version