മുംബൈ: ഇപ്പോള്‍ ബോളിവുഡ് താരം കങ്കണ ഇപ്പോള്‍ പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. കോപ്പി അടി ആരോപണമാണ് ഇപ്പോള്‍ താരത്തിനെതിരെ ഉയരുന്നത്. ഫംഗേറിയന് ഫോട്ടാഗ്രാഫറായ ഫ്ലോറാ ബെര്സിയാണ് താരത്തിനെതിരെ രംഗത്ത് വന്നത്. കങ്കണയുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തില്‍ നിന്ന് കോപ്പി അടിച്ചതാണെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
കങ്കണ നായികയാവുന്ന ജഡ്ജ്മെന്റല് ഹെ ക്യാ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കറുത്ത ഒരു പുച്ചയുമായി നില്ക്കുന്ന കങ്കണയുടെ പോസ്റ്ററും ബെര്‍സി എടുത്ത ചിത്രവും തമ്മില്‍ നല്ല സാമ്യമുണ്ട്. തന്റെ അനുവാദം ഇല്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്ടിക്കുന്നത് എന്ത് നാണക്കേടാണ് എന്നും ബെര്‍സി പറയുന്നു. എന്നാല്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് കങ്കണ പ്രതികരിച്ചിട്ടില്ല.
oh yeah, this image somehow reminds me of.. oh wait. looks like totally my work! 😕😕😕😕 https://t.co/6XhiK317Re
— Flora Borsi (@FloraBorsi) July 29, 2019