വേറിട്ട ലുക്കില്‍ ആസിഫ് അലി; ആകാംക്ഷയുണര്‍ത്തി ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ മോഷന്‍ പോസ്റ്റര്‍

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്ത ഗെറ്റപ്പിലാണ് ആസിഫ് മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയുടെ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്.

മലയുടെ താഴ്വാരത്തുള്ള ഒരു പള്ളിയില്‍ നിന്നും തുടങ്ങുന്ന പോസ്റ്റര്‍ മല മുകളില്‍ നില്‍ക്കുന്ന നായകനിലാണ് വന്ന് നില്‍ക്കുന്നത്. ആസിഫിന്റെ വേറിട്ട ലുക്കും മ്യൂസിക്കുമാണ് പോസ്റ്ററിനെ വ്യത്യസ്തമാക്കിയിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമായ ഇതില്‍ വീണ നന്ദകുമാറാണ് നായിക. നവാഗത നിസാം ബഷീര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പീരുമേട്, പാലാ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ളയാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ആസിഫ് അലിയുടെ ചിത്രം.

Exit mobile version