സംവിധാന രംഗത്തേക്കുള്ള സുരഭിയുടെ ആദ്യ ചുവടുവെയ്പ്പ്; സ്ത്രീ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങള്‍ വിവരിക്കുന്ന ‘പെണ്ണാള്‍’ സീരീസിലെ ഗാനം പുറത്തിറങ്ങി

സുരഭി ലക്ഷ്മി സംവിധായികയുടെ റോളില്‍ സ്ത്രീ ജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങള്‍ വിവരിക്കുന്ന മലയാളത്തിലെ വ്യത്യസ്ത സംരഭമായ ‘പെണ്ണാള്‍’ സീരീസിലെ ഗാനം ‘കൗമാരം’ പുറത്തിറങ്ങി.

ബാല്യ, കൗമാര, യൗവന, മാതൃത്വ, വാര്‍ദ്ധക്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയെ ആസ്പദമാക്കിയാണ് ആല്‍ബം. സംവിധാന രംഗത്തേക്കുള്ള സുരഭിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. മലയാള സിനിമയിലെ അഞ്ചു നായികമാര്‍ (മിയ, ഐശ്വര്യ ലക്ഷ്മി, അനു സിതാര, നിമിഷ സജയന്‍, സംയുക്ത മേനോന്‍) ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. കൗമാരത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ഷൈല തോമസ്; ആലാപനം ഡോ: ഷാനി ഹഫീസ്, സംഗീതം: ഗായത്രി സുരേഷ്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി ഇരുപതിലധികം മലയാള സിനിമകളില്‍ തന്റെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കഥയിലെ രാജകുമാരി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച സുരഭി ലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജ്ജീവമായിരുന്നു.

Exit mobile version