‘ഞാന്‍ ജാക്സണ്‍ അല്ലെടാ’; ‘അമ്പിളി’യിലെ തരംഗമായി മാറിയ ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ എത്തി

'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അമ്പിളി'യുടെ ടീസറായിട്ടാണ് ഗാനം ആദ്യംപുറത്തെത്തിയത്.

ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അമ്പിളി’യിലെ തരംഗമായി മാറിയ ‘ഞാന്‍ ജാക്സണ്‍ അല്ലെടാ’ എന്ന ഗാനത്തിന്റെ ഫുള്‍ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ആന്റണി ദാസന്‍ പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയാണ്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്.

‘ഗപ്പി’ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അമ്പിളി’യുടെ ടീസറായിട്ടാണ് ഗാനം ആദ്യംപുറത്തെത്തിയത്. ഗാനം യുട്യൂബില്‍ തരംഗം തീര്‍ത്തിരുന്നു. 17 ലക്ഷം കാഴ്ചകളാണ് ഇതിനോടകം ടീസറിന് ലഭിച്ചത്.

സൗബിന്‍ ഷാഹിറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാവുമെന്ന് കരുതപ്പെടുന്ന കഥാപാത്രമാണ് ‘അമ്പിളി’യിലെ ടൈറ്റില്‍ കഥാപാത്രം. പുതുമുഖം തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇവരെ കൂടാതെ നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റില്‍ തീയേറ്ററുകളിലെത്തും.

Exit mobile version