ആരു പറഞ്ഞു റിമിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന്, കണ്ട് നോക്ക്; ആരാധകരുടെ മനംകവര്‍ന്ന് ‘സുജൂദല്ലേ’ ഗാനം, ട്രെന്‍ഡിങില്‍ നാലാം സ്ഥാനത്ത്

മലയാളികളുടെ ഇഷ്ട്ടതാരമാണ് റിമി ടോമി. ഗായികയായും നടിയായും തന്റെ കഴിവ് തെളിയിച്ച റിമിയുടെ ഒരു വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. തനിക്ക് ഒരേ സമയം ഗായികയായും നായികയുമായും എത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് റിമി.

‘സുജൂദല്ലേ’ എന്നു തുടങ്ങുന്ന പാട്ടാണ് ഇപ്പോള്‍ ആസ്വാദകരുടെ മനം കവരുന്നത്. നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കിയ പാട്ട് ഇതിനോടകം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ട്രെന്‍ഡിങ്ങില്‍ നാലാം സ്ഥാനത്തെത്തി.

യുവ പാട്ടെഴുത്തുകാരില്‍ ശ്രദ്ധേയനായ ബി.കെ.ഹരിനാരായണനാണ് പാട്ടിനു വരികളൊരുക്കിയത്. റോണി റാഫേല്‍ സംഗീതം പകര്‍ന്നു. ഷാരോണ്‍ കെ വിപിന്‍ ആണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ആശയവും ഷാരോണിന്റേതു തന്നെ.

അമോഷ് പുതിയാട്ടില്‍ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചു. ജോസി ആലപ്പുഴ പുല്ലാങ്കുഴലിലും ഹരി തബലയിലും ഈണമൊരുക്കി. പ്രണയഭാവങ്ങള്‍ നിറച്ചൊരുക്കിയ പാട്ടില്‍ റിമി ടോമിയ്‌ക്കൊപ്പം പ്രദീഷ് ജേക്കബ് എന്ന യുവതാരവും വേഷമിടുന്നു. ഇരുവരും ഒരുമിച്ചുള്ള പ്രണയ നിമിഷങ്ങള്‍ ഏറെ ഹൃദ്യം എന്നാണ് ആസ്വാദകര്‍ പറയുന്നു.

Exit mobile version