പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യം ഏറ്റെടുത്ത് ട്രോളന്‍മാര്‍; ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സുപ്രിയയും

പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കോമഡിയില്‍ തീര്‍ത്ത ഡയലോഗും, ചിരിപ്പിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പൃഥ്വിരാജിന് പിന്നാലെ സുപ്രിയയും ഇപ്പോള്‍ ഈ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തെ പ്രമേയമാക്കിയാണ് ട്രോള്‍. മകളുടെ പിടിഎ മീറ്റിങാണ് എന്ന് പറഞ്ഞ് പോയിട്ട് ഇത്ര വേഗം കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയയാണ് ട്രോളില്‍ ഉള്ളത്. ഉടന്‍ തന്നെ , ‘ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു’ ,ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റു എന്ന ഭാവത്തിലുള്ള സുപ്രിയയുടെ നില്‍പ്പും ട്രോളന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമയുടെ ഭാഗവും ,മോളുടെ സ്‌ക്കൂള്‍ മീറ്റിങ്ങിന്റെ ഡയലോഗും, കല്ല്യാണ്‍ സില്‍ക്ക്‌സിന്റെ
പരസ്യവുമെല്ലാം നിറഞ്ഞ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. നിമിഷ നേരത്തിനുള്ളില്‍ തമാശയുണ്ടാക്കാനുള്ള ട്രോളന്‍മാരുടെ കഴിവിനെ പ്രശംസിച്ച്‌കൊണ്ട് സുപ്രിയ തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Exit mobile version