മലയാളികള്‍ എന്നെ ഒരു വര്‍ഗീയവാദിയായാണ് കാണുന്നത്; മേജര്‍ രവി

മതംമാറ്റം മുഖ്യവിഷയമായി അവതരിപ്പിച്ച ചിത്രമാണ് ‘കുഞ്ഞിരാമന്റെ കുപ്പായം. സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാന ചെയ്ത ചിത്രം മതം വിഷയമായതുകൊണ്ട് തന്നെ വിവാദങ്ങളും ഏറെയായിരുന്നു. പ്രമുഖ സംവിധായകന്‍ മേജര്‍ രവി വീണ്ടും അഭിനേതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സിനിമയില്‍ സുപ്രധാനവേഷമാണ് മേജര്‍ രവി കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
Kunjiramante Kuppayam Official Teaser HD | New Malayalam Movie
മതത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാല്‍ ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മതം കൈകാര്യം ചെയ്തതുകൊണ്ട് സിനിമയോട് എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും’വിശുദ്ധ ഖുര്‍ആനില്‍ എന്താണ് ഇസ്ലാമിനെക്കുറിച്ച് പറയുന്നത് അതുമാത്രമാണ് സിനിമ കാണിച്ചിരിക്കുന്നതെന്നും മേജര്‍ രവി പറയുന്നു. അതേസമയം, തന്നോട് മലയാളികള്‍ക്കുള്ള മനോഭം എന്നത് തികച്ചും വ്യത്യസ്തമായതാണെന്നും ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയവാദിയായാണ് ആളുകള്‍ തന്നെ കാണുന്നതെന്നും മേജര്‍ രവി പറഞ്ഞു.

അതേസമയം ചിത്രത്തില്‍ ഖുര്‍ആനിലുള്ള കാര്യങ്ങള്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിയാരുടെ കഥാപാത്രമാണ് മേജര്‍ രവി കൈകാര്യം ചെയുന്നത്.

Exit mobile version