നൃത്തവും അഭിനയവും മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ഷംന കാസിം, വീഡിയോ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന ഷംന കാസിം നൃത്തവും അഭിനയവും മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. സ്റ്റേജ് ഷോയിലും അവാര്‍ഡ് ദാന ചടങ്ങിലുമെല്ലാം ഷംന നൃത്തവുമായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പാട്ടിലും താരം ഒരു കൈ നോക്കുകയാണ്. ഒരു പൊതുചടങ്ങിനിടെ നടി പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പൊതുചടങ്ങിനിടെയായിരുന്നു താരത്തിന്റെ പാട്ട്. ഇതിന്റെ വീഡിയോ സഹിതം നടി തന്നെ
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. മൈക്കെടുത്ത ഷംന ‘ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ’ എന്നുപറഞ്ഞാണ് പാടിയത്.

ഓളങ്ങള്‍ എന്ന ചിത്രത്തിലെ തുമ്പീ വാ എന്ന ഗാനമാണ് ഷംന പാടിയത്. വീഡിയോ പങ്കുവെച്ച് ഷം കുറിച്ചതിങ്ങനെ: ‘എനിക്കെന്താ തൊലിക്കട്ടി. ഇതിന്റെ പേരില്‍ എന്നെ ചീത്ത വിളിക്കരുത്, തമാശക്ക് ചെയ്തതാണ്.’

റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന ഷംന 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ചിത്രത്തിലും ഷംന അഭിനയിച്ചിട്ടുണ്ട്.

Exit mobile version