‘മഞ്ഞു കാലം ദൂരെ മാഞ്ഞൂ’; പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം സിനിമയില്‍

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ കൈലാസ് മേനോനെ കണ്ടപ്പോള്‍ അദ്ദേഹം എഴുതി കൊടുത്ത ഗാനമാണ് കൈലാസ് താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഫൈനല്‍സ് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇപ്പോഴിതാ അദ്ദേഹം എഴുതിയ ഗാനം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ എത്തിയിരിക്കുകയാണ്. ഫൈനല്‍സ് എന്ന ചിത്രത്തിലാണ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത സംവിധായകന്‍ കൈലാസ് മേനോനെ കണ്ടപ്പോള്‍ അദ്ദേഹം എഴുതി കൊടുത്ത ഗാനമാണ് കൈലാസ് താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഫൈനല്‍സ് എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് ഗാനം പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്. ശ്രീനിവാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘ജൂണ്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രജീഷാ വിജയന്‍ നായികയാവുന്ന ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിനെയാണ് രജീഷാ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ അരുണ്‍ പിആര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവും പി രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version