പ്രേക്ഷകരെ വീണ്ടും ഭീതിയിലാഴ്ത്തി വിനയന്‍; ‘ആകാശഗംഗ 2’ ടീസര്‍ പുറത്തുവിട്ടു

മലയാളികളെ വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സംവിധായകന്‍ വിനയന്‍. ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 1999 ലാണ് ആകാശഗംഗ റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗമാണിത്.

ചിത്രത്തില്‍ പുതുമുഖ താരം ആരതിയാണ് നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, ധര്‍മ്മജന്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, നിഹാരിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മലയാളത്തിലും തമിഴിലുമായാണ് ചിത്രമെത്തുന്നത്. ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version