തമിഴ് ചിത്രം ഹീറോയിലൂടെ കല്യാണി പ്രിയദര്‍ശനും ,ശിവകാര്‍ത്തികേയനും ഒന്നിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പിഎസ് മിത്രന് ആണ്. ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദി നടന് അഭയ് ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
യുവന് ശങ്കര്‍ രാജ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശിവകാര്ത്തികേയന് നായകവേഷത്തില്‍ എത്തിയ അവസാനത്തെ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്. അതേസമയം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എങ്ക വീട്ടു പിള്ളൈ എന്ന പുതിയ സിനിമയിലും ശിവകാര്ത്തികേയന് നായകനാകുന്നുണ്ട്.