മോഡേണ്‍ വസ്ത്രത്തില്‍ മീരാ നന്ദന്‍; അശ്ലീലം നിറഞ്ഞ കമന്റുകളുമായി സദാചാര ആങ്ങളമാരുടെ ആക്രമണം!

ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍.

മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് തനി നാടനായി കയറി വന്ന പെണ്‍കുട്ടിയായിരുന്നു മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയിലൂടെയായിരുന്നു ആദ്യ ചുവടുവെയ്പ്പ്. പിന്നീട് അവിടെ നിന്ന് അങ്ങോട്ട് മലയാളി പെണ്‍കുട്ടി തന്നെയായി മുന്നേറി.

പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍. വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് താരം.

മീരാ നന്ദന്‍ ചില മോഡലിങ്ങ് ഫോട്ടോകള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. വെസ്റ്റേണ്‍ കോസ്റ്റ്യൂമിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്. നടിയുടെ ചിത്രത്തിനു ചുവടെ സദാചാര കമന്റുകളുടെ പ്രവാഹമാണ്. പാന്റ് ഇടാന്‍ മറന്നു പോയോ എന്നു തുടങ്ങി അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ നിറയുന്നുണ്ട്.

Exit mobile version