കിടിലന്‍ ഫോട്ടോഷൂട്ടുമായി മീര നന്ദന്‍; ‘ഹോട്ട്’ എന്ന് ആന്‍ അഗസ്റ്റിന്‍, വൈറലായി ചിത്രങ്ങള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മീര നന്ദന്‍. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരമിപ്പോള്‍ ദുബായിയില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകരും മികച്ചതെന്ന് അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. നടിയും മീരയുടെ സുഹൃത്തുമായ ആന്‍ അഗസ്റ്റന്‍ ‘ഹോട്ട്’ എന്നാണ് ഒരു ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ദുബായിയില്‍ വെച്ച് നടത്താറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Exit mobile version