വീണ്ടും ആരാധകരെ ഞെട്ടിച്ച് വിനായകന്‍; കമല്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തുവിട്ടു

വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്

കമല സുരയ്യയുടെ ജീവിതകഥ പറഞ്ഞ ‘ആമി’ എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിനായകനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കമലും ജോണ്‍ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version