‘മുല്ലക്കര’ ഗ്രാമത്തിന്റെ വിശേഷങ്ങളുമായി ബിജു മേനോന്‍; ‘ആദ്യരാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

ജിബു ജേക്കബ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര ‘ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു’ എന്നാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ പോലെ ഇതും ഒരു സൂപ്പര്‍ ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Exit mobile version